കണ്ണാടി
എന്‍റെ കണ്ണാടി
എനിക്ക് മുഖം കാണിച്ചു തന്നു.
ഞാന്‍ മറ്റൊരു കണ്ണാടി വാങ്ങി
കണ്ണാടിയുടെ മുഖവും
കാണിച്ചു കൊടുത്തു...
നിനക്കെഴുതിയപ്പോള്‍..
നിനക്കെഴുതിയപ്പോള്‍
അക്ഷരങ്ങള്‍ നിലത്തു വീണു
നിഴലുകള്‍ക് പോറലെറ്റു
പേന മാറ്റിവച്ചു
ഞാന്‍ മുറ്റത്തേക്കിറങ്ങി.
വാതില്‍ ശബ്ദം കേട്ട്
അക്ഷരങ്ങളും പുറത്തുചാടി.
നല്ല കാറ്റുണ്ടായിരുന്നു..
ഞങ്ങള്‍ ഒരുമിച്ചുനടന്നു
നിനക്കെഴുതാതായി
നീയെനിക്കും...