26.2.10

നീ 
നീലത്തുരുത്തുകള്‍ നിര്‍മ്മിച്ച്‌ 
മൌനത്തിനു ചുറ്റും വേലികെട്ടിനിര്‍ത്തിയ  
നിന്റെ സായാഹ്നങ്ങള്‍.....
എനിക്കൊന്നും നിന്നില്‍ നിന്ന് 
അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല 
നീലത്തുരുത്തുകള്‍ക്ക്  ഒരുപാട് 
ഭൂഖണ്ഡങ്ങളുടെ  ഛായയുണ്ട്.


നീ
നിന്റെ മൌനത്തില്‍ നിന്നാണ് 
നീലത്തുരുത്തുകള്‍ നിര്‍മ്മിച്ചതെന്ന്
എനിക്കറിയാം.....
അപാരം!!!!!!
പക്ഷെ ഞാന്‍ ഊഹിച്ചതിലും
ഒരുപാട് താഴെയാണ് നീ
നിന്റെ മൌനത്തിന്റെ കട്ടി കൊണ്ട്
കീഴടക്കാന്‍ പറ്റാത്ത 
ഒരു ലോകമുണ്ട് .

ആകാശത്തിനും ഭുമിക്കുമിടയില്‍
ആരും കാണാത്ത മിനുങ്ങുകളെ
പോലും കാണാന്‍ കഴിയുന്ന നിനക്ക്
ഒരുപക്ഷെ....
 ആ ലോകം കാണാന്‍
കഴിഞ്ഞെന്നു വരില്ല.
അവിടെ നീ ചെറുതാണ്
നിന്റെ നീലത്തുരുത്തുകള്‍ 
പഞ്ഞിക്കെട്ടുകള്‍ പോലെയാണ്..........
   

21.2.10

പകല്‍ വരാന്‍ വയ്കിയത് 
വകതിരിവില്ലാതെ തെണ്ടി തിരിഞ്ഞ രാത്രിയുടെ 
പരിന്നാമത്തെയോര്ത്താണ്.....
നിശബ്ധത കൂട്ടിവച്ചു കിളികളെയുരക്കി
ഒന്നില്‍ നിന്നും പുജ്യത്തിലേക്ക് പതുക്കെ 
വളരെ പതുക്കെ നീങ്ങിയാണ്‌  യുഗങ്ങള്‍ 
ഉണ്ടായത്........
കന്നുനീരുരഞ്ഞാണ്‌ ഉപ്പുപാറകള്‍  
ഉണ്ടായത്.......
ഇനിവരാനിരിക്കുന കാക്കത്തൊള്ളായിരം 
മിന്നാമിനുങ്ങിനെ കടമെടുത്താല്‍ പോലും
രാവിന് പകലിനെ സൃഷ്ടിക്കാനാവില്ല .......
എന്നിട്ടും പരിന്നാമത്തിന്റെ മറ്റേ അറ്റത്ത്
നിന്ന്  കരിമ്പുകകള്‍ സൃഷ്ടിച്ചു രാത്രി പകലിനെ 
മൂടുന്നു.....
കാഴ്ച നഷ്ടപ്പെട്ട് 
പകല്‍ വീണ്ടും വയ്കുന്നു.........