26.2.10

നീ 
നീലത്തുരുത്തുകള്‍ നിര്‍മ്മിച്ച്‌ 
മൌനത്തിനു ചുറ്റും വേലികെട്ടിനിര്‍ത്തിയ  
നിന്റെ സായാഹ്നങ്ങള്‍.....
എനിക്കൊന്നും നിന്നില്‍ നിന്ന് 
അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല 
നീലത്തുരുത്തുകള്‍ക്ക്  ഒരുപാട് 
ഭൂകണ്ടങ്ങളുടെ ചായയുണ്ട്.


നീ
നിന്റെ മൌനത്തില്‍ നിന്നാണ് 
നീലത്തുരുത്തുകള്‍ നിര്‍മ്മിച്ചതെന്ന്
എനിക്കറിയാം.....
അപാരം!!!!!!
പക്ഷെ ഞാന്‍ ഊഹിച്ചതിലും
ഒരുപാട് താഴെയാണ് നീ
നിന്റെ മൌനത്തിന്റെ കട്ടി കൊണ്ട്
കീഴടക്കാന്‍ പറ്റാത്ത 
ഒരു ലോകമുണ്ട് .

ആകാശത്തിനും ഭുമിക്കുമിടയില്‍
ആരും കാണാത്ത മിനുങ്ങുകളെ
പോലും കാണാന്‍ കഴിയുന്ന നിനക്ക്
ഒരുപക്ഷെ....
 ആ ലോകം കാണാന്‍
കഴിഞ്ഞെന്നു വരില്ല.
അവിടെ നീ ചെറുതാണ്
നിന്റെ നീലത്തുരുത്തുകള്‍ 
പഞ്ഞിക്കെട്ടുകള്‍ പോലെയാണ്..........
   

5 അഭിപ്രായ(ങ്ങള്‍):

Jishad Cronic™ പറഞ്ഞു...

കൊള്ളാം ....

പി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു...

ഷിംന,
ഉള്ളിലൊരു വിങ്ങല്‍ ഉണ്ടെന്നു തോന്നുന്നു ... നന്നായിട്ടുണ്ട്...

സോണ ജി പറഞ്ഞു...

ഷിംന ,
കവിത കൊള്ളാം ! പദങ്ങള്‍ക്ക് വിങ്ങലിന്റെ മുഖം..പിന്നെ , എന്തേ കവിതകള്‍ക്കൊന്നും തലക്കെട്ട് കാണുന്നില്ലല്ലോ..? തലകെട്ട് കവിതപെണ്ണിന്റെ സിന്ദൂരത്തിനു്‌ പകരമല്ലേ..? തുടരുക ..ഭാവുകങ്ങള്‍ !

hAnLLaLaTh പറഞ്ഞു...

തിരിച്ചറിയപ്പെടാത്ത സത്യങ്ങള്‍
ആത്മാവിനെ ചുട്ട് പൊള്ളിക്കുമ്പോള്‍
സ്വയമറിയാന്‍ കഴിയാതായവന്റെ
നിസ്സഹായതയില്‍ നിന്നും
ഭൂമിയുടെ നിലവിളി ഉദയം കൊള്ളുന്നു...


ഈ ബ്ലോഗില്‍ ആദ്യമായാണെന്ന് തോന്നുന്നു.
പരുത്ത അക്ഷര സ്പര്‍ശം മനസ്സില്‍ കോറലുകള്‍ വീഴുത്തുന്നു.

ഇനിയും വരാം...നന്ദി..
(കമന്റിന്റെ വേര്‍ഡ് വെരിഫിക്കാഷന്‍ എടുത്തു കളയുന്നത് നന്നായിരിക്കും)

Muneerinny irumbuzhi പറഞ്ഞു...

...ഞാന്‍ ഊഹിച്ചതിലും എത്രയോ മേലെയാണ് നീ...
ആശംസകള്‍..!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ