26.3.10

നോക്കുകുത്തികള്‍

കണ്ണും കാതും 
തിരിച്ചറിവിന്റെ 
ഭരണകൂടങ്ങളാണ്.
കുട്ടികള്‍ നാനാര്‍ത്ഥം
എഴുതുന്ന ലാഘവത്തില്‍
മയില്‍പീലിതുണ്ടുകള്‍ 
കാളകൂടവിഷമെന്നു
പത്രങ്ങള്‍!!!!
വേവിച്ചെടുത്ത 
വിലാപങ്ങള്‍
അക്ഷരത്തെറ്റില്ലാതെ 
ചൊല്ലാന്‍ വെമ്പുന്ന 
ഉണ്മാദസമൂഹം!!!
ഇതിനിടയില്‍
ഭരണകൂടങ്ങള്‍
നോക്കുകുത്തികള്‍ ആവരുത്.

2 അഭിപ്രായ(ങ്ങള്‍):

hAnLLaLaTh പറഞ്ഞു...

ലൌ ജിഹാദ് പ്രമേയത്തില്‍
വൈകി വന്നൊരു കവിത.

വേട്ടയുടെ പുതു തന്ത്രങ്ങള്‍
ആരൊക്കെയൊ മെനഞ്ഞ് കൊണ്ടിരിക്കുമ്പോള്‍
നിസ്സഹാ‍യരായിപ്പോകുന്ന വലിയൊരു സമൂഹത്തിലാണ് നമ്മള്‍ കണ്‍കളില്‍ നോക്കിയിരിക്കുന്നത്.

Muneer Irumbuzhi പറഞ്ഞു...

ഭരണ കൂടങ്ങള്‍ നോക്ക് കുത്തികള്‍ ആണെന്ന് ആര് പറഞ്ഹു? ഭരണകൂട ഭീകരത അവരും വിഇട്റ്റ് ലാഭം കൊയ്യുന്നുണ്ടല്ലോ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ