31.3.10

പ്രണയങ്ങള്‍ കൊല ചെയ്യപ്പെട്ടത്.

പുഴക്കരയില്‍ ഞങ്ങള്‍ 
രണ്ടര്‍ദ്ധഗോളങ്ങളായി
ഇരുന്നു.


അവളൊരു ചെടിയായ്
പ്രണയത്തിന്റെ വേരുകള്‍
താഴോട്ടു താഴ്ത്തി തുടങ്ങി...
പടര്‍ന്നു പിടിക്കുന്നതിന്മുന്പു
ഞാനൊരു പുകച്ചുരുളായ്
ഉയര്‍ന്നുപൊങ്ങി.


അവള്‍ പൂവായ് 
ഓരോ നിമിഷത്തിലും
തൂവെള്ള ഇതളുകള്‍
പുകച്ചുരുളുകളിലേക്ക്
ഉയര്‍ത്തി ആഘോഷിച്ചു
ഇതളുകള്‍ കാഴ്ച നഷ്ടപ്പെട്ടു
തിരിച്ചുവരവില്ലാതെ പറന്നു


പ്രണയിനി സര്‍പ്പമായി .
വിഷം ചീറ്റി
പുകച്ചുരുളുകള്‍ വിഷവാഹകരായി
പ്രണയങ്ങളുടെ
ഘാധകരായി.........8 അഭിപ്രായ(ങ്ങള്‍):

Jishad Cronic™ പറഞ്ഞു...

HUMMMM

Ranjith chemmad പറഞ്ഞു...

നല്ല കവിത...

T.S.NADEER പറഞ്ഞു...

സ്ത്രി കമുക ഭാവത്തില്‍ എഴുതുന്ന വരികളില്‍ പോരായ്മ അനുഭവ പെടുന്നുണ്ട് , എങ്കിലും ആശയം നന്നായി അവതരിപ്പക്കാന്‍ ശ്രമിച്ചു

സോണ ജി പറഞ്ഞു...

:)
shimna kuthichuyaruka....you can do it

ജാഫര്‍ മണിമല പറഞ്ഞു...

നന്നായിരിക്കുന്നു....അഭിനന്ദനങ്ങള്‍....
www.vazhivilaku.blogspot.com

നിയ ജിഷാദ് പറഞ്ഞു...

കൊള്ളാം ...

Muneer Irumbuzhi പറഞ്ഞു...

മനോഹരമായ കവിത... അയ്യപ്പനെ ഓര്‍മ വന്നു പോയി, ഈ ശൈലി തുടരുക. ആശംസകള്‍!

അജ്ഞാതന്‍ പറഞ്ഞു...

നല്ല കവിത ഇഷടായി കവിത വീണ്ടും എഴുതുക Shaima

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ